Latest News

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാ പരിശോധന

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ഉള്‍പ്പെടെ പരിശോധന നടത്തും.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും   സുരക്ഷാ പരിശോധന
X

കോഴിക്കോട്: വയനാട് ജില്ലയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇതനുസരിച്ച് ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ എല്ലാ വിദ്യാലയങ്ങളിലും മിന്നല്‍ പരിശോധന നടത്തി, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് വിഘാതമായേക്കാവുന്ന എല്ലാ കാര്യങ്ങളും പരിശോധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ എല്ലാ െ്രെപവറ്റ് സ്‌കൂളുകളിലും ഉള്‍പ്പെടെ പരിശോധന നടത്തും. കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളില്‍ എന്‍എസ്എസ് ഹയര്‍ സെക്കന്ററി വിഭാഗവും മറ്റു സ്‌കൂളുകളില്‍ എന്‍എസ്എസ് ടെക്‌നിക്കല്‍ വിഭാഗവുമാണ് പരിശോധന നടത്തുക.

ഒരാഴ്ചക്കകം പരിശോധന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഓരോ പഞ്ചായത്തിലെയും വിദ്യാലയങ്ങളുടെ ലിസ്റ്റ് അതാതു പഞ്ചായത്ത് സെക്രട്ടറിമാര്‍ നിയോഗിക്കപ്പെട്ട പരിശോധന ടീമിന് നല്‍കണം. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍എസ്ജിഡി എഞ്ചിനീയറും സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തില്‍ സ്‌കൂള്‍ മാനേജര്‍മാരും അടിയന്തിര നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും തുടര്‍ന്നു പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.

യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി മിനി, തദ്ദേശസ്വയംഭരണ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചിത്ര വാസു, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ വി അബ്ദുള്‍ ലത്തീഫ്, എന്‍.എസ്.എസ് യൂണിവേഴ്‌സിറ്റി വിഭാഗം കോര്‍ഡിനേറ്റര്‍ കെ. ഷാഫി, ഹയര്‍സെക്കന്‍ഡറി വിഭാഗം കോര്‍ഡിനേറ്റര്‍ എന്‍. ബിന്ദു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ എ അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it