Latest News

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷാവീഴ്ച; പഞ്ചാബ് സര്‍ക്കാരിനെതിരേ ബിജെപി മുഖ്യമന്ത്രിമാര്‍; ഖാലിസ്ഥാന്‍-പാകിസ്താന്‍ ഗൂഢാലോചനയെന്നും ആരോപണം

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷാവീഴ്ച; പഞ്ചാബ് സര്‍ക്കാരിനെതിരേ ബിജെപി മുഖ്യമന്ത്രിമാര്‍; ഖാലിസ്ഥാന്‍-പാകിസ്താന്‍ ഗൂഢാലോചനയെന്നും ആരോപണം
X

ന്യൂഡല്‍ഹി: പഞ്ചാബ് റാലിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലൈഓവറില്‍ കുടുങ്ങിയതിനെതിരേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു റോഡ് തടസ്സപ്പെടുത്തിയതെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിജെപി മുഖ്യമന്ത്രിമാര്‍ ആരോപിച്ചു. ഖാലിസ്ഥാനികളുടെ കയ്യും സുരക്ഷാലംഘനത്തിനുപിന്നിലുണ്ടെന്നും ഗൂഢാലോചനക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി ഛന്നിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

അസം മുഖ്യമന്ത്രി ഹിമാന്ത് വിശ്വാസ് ശര്‍മയും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബുമാണ് ഖാലിസ്ഥാനികളുടെ പങ്ക് സംശയിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ഛന്നിയെ അറസ്റ്റ് ചെയ്യണമെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കൊലപ്പെടുത്തുന്നതിനുള്ള ശ്രമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍, അസം മുഖ്യമന്ത്രി ശര്‍മ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് എന്നിവര്‍ പ്രധാനമന്ത്രിയെ തടഞ്ഞിട്ടത് പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണെന്നും ഡ്രോണ്‍ ആക്രമണ സാധ്യതയുള്ള പ്രദേശമാണെന്നും ആരോപിച്ചു.

സുരക്ഷാഭീഷണി പഞ്ചാബില്‍ വലിയ ആരോണപ്രത്യാരോപണത്തിന് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പ് തന്നെ കര്‍ഷകര്‍ വഴിതടയാന്‍ സാധ്യതയുണ്ടെന്ന് എഡിജിപി റിപോര്‍ട്ട് ചെയ്തിരുന്നു. ജില്ലാ പോലിസിനും ഇതുസംബന്ധിച്ച റിപോര്‍ട്ട് നല്‍കി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയാനിടയുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ റിപോര്‍ട്ട്.

സംഭവത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും ഛന്നിക്ക് അതില്‍ പങ്കുണ്ടെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it