Latest News

പ്രതിസന്ധി കാലത്ത് കെഎസ്ഇബിയുടെ ഇരുട്ടടി പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

കെഎസ്ഇബിയുടെ തീവെട്ടിക്കൊള്ളയ്‌ക്കെതിരേ ശനിയാഴ്ച്ച രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ കോലം കത്തിക്കും.

പ്രതിസന്ധി കാലത്ത് കെഎസ്ഇബിയുടെ ഇരുട്ടടി പ്രതിഷേധാര്‍ഹം: എസ്ഡിപിഐ
X

തിരുവനന്തപുരം: കൊറോണ ഭീതിയില്‍ ജനം പ്രതിസന്ധിയിലായിരിക്കെ കെഎസ്ഇബിയുടെ ഇരുട്ടടി പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ. കെഎസ്ഇബിയുടെ അമിതവൈദ്യുതി ബില്‍ ഈടാക്കല്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ തീവെട്ടിക്കൊള്ളയ്‌ക്കെതിരേ ശനിയാഴ്ച്ച രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ കോലം കത്തിക്കും. തിങ്കളാഴ്ച എല്ലാ കെഎസ്ഇബി ഓഫിസിന് മുന്നിലും വൈദ്യുതി മന്ത്രി എം എം മണിയുടെ കോലം കത്തിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരുമാനമാര്‍ഗം പോലും നിലച്ച് ജനം നെട്ടോട്ടമോടുമ്പോള്‍ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തുന്നത്. വീടുകളിലെത്തി റീഡിങ് എടുക്കാതെ തോന്നിയപടി ബില്ല് നല്‍കിയാണ് ബോര്‍ഡ് ജനങ്ങളെ പിഴിയുന്നത്. ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ചാര്‍ജില്‍ നിന്നും ബിപിഎല്ലുകാരെ ഒഴിവാക്കണമെന്നും എപിഎല്‍ വിഭാഗത്തിന് കാര്യമായ ഇളവുകള്‍ നല്‍കണമെന്നും ഷബീര്‍ ആസാദ് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it