കേരളത്തിലെ ഇടതുപക്ഷം സംഘപരിവാര ഓരം ചേര്‍ന്നുപോവുന്നു: പി ആര്‍ സിയാദ്

താനൂര്‍: ഫാഷിസ്റ്റ് വിരുദ്ധത പറഞ്ഞു വോട്ടുപിടിച്ച് അധികാരത്തില്‍ വന്ന ഇടതുപക്ഷം കേരളത്തില്‍ സംഘപരിവാരത്തിന്റെ ഒരം ചേര്‍ന്നുപോവുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് പറഞ്ഞു, നിര്‍ഭയ രാഷ്ട്രീയം വികസന ബദല്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ താനൂര്‍ മണ്ഡലം കമ്മിറ്റി താനാളൂരില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്നവര്‍ ഒരു വശത്ത് ജനങ്ങളെ ഭീതിപ്പെടുത്തുകയും മറുവശത്ത് പൊതുമുതല്‍ വിറ്റ് തുലയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് അതിനു സമാനമാണ് കേരള സര്‍ക്കാരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സദക്കത്തുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി, മണ്ഡലം സെക്രട്ടറി ഫിറോസ് ഖാന്‍, മൊയ്തീന്‍കുട്ടി താനൂര്‍, മുനീര്‍ വൈലത്തൂര്‍, കുഞ്ഞിപോക്കര്‍ അരീക്കാട് എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് ഫെയ്മസ്, ബി പി ഷഫീഖ്, മുഹമ്മദലി വാണിയന്നൂര്‍, എം ടി അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT