Latest News

ക്രൈസ്തവ-മുസ് ലിം സൗഹാര്‍ദം തകര്‍ക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി

ക്രൈസ്തവ-മുസ് ലിം സൗഹാര്‍ദം തകര്‍ക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി
X

കോട്ടയം: ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദം തകര്‍ക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

കേരളത്തില്‍ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് വിഷവിത്ത് പാകുന്നതുമായ പാലാ ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ ഷത്തിനെതിരെ സര്‍ക്കാര്‍ നടപടി വൈകുന്നത് ദുരുദ്ദേശപരമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് ആധ്യക്ഷത വഹിച്ചു. അല്‍ത്താഫ് ഹസന്‍, യു നവാസ്, പി എ മുഹമ്മദ് സാലി, നിസാം ഇത്തിപുഴ, ആരിഫ് കെ എസ്, സഫീര്‍ കുരുവനാല്‍, പി എ അഫ്‌സല്‍, നൗഷാദ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it