Latest News

''സ്വാതന്ത്ര്യം ജന്മാവകാശമാണ്''ആഗസ്റ്റ് 15ന് ആസാദി സ്‌ക്വയര്‍ സംഘടിപ്പിക്കും: എസ്ഡിപിഐ

സ്വാതന്ത്ര്യം ജന്മാവകാശമാണ്ആഗസ്റ്റ് 15ന് ആസാദി സ്‌ക്വയര്‍ സംഘടിപ്പിക്കും: എസ്ഡിപിഐ
X

പാലക്കാട്: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലം തലങ്ങളില്‍ 'സ്വാതന്ത്ര്യം ജന്മാവകാശമാണ്' എന്ന സന്ദേശമുയര്‍ത്തി ആസാദി സ്‌ക്വയറുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പതാക ഉയര്‍ത്തല്‍, ക്വിസ് മല്‍സരം, കുട്ടികളുടെ പ്രസംഗം മല്‍സരം, സംഗമങ്ങള്‍, കോര്‍ണര്‍ മീറ്റ് തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും.

സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാകേണ്ട ഭരണകൂടം തന്നെ പൗരസ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും അതിന്റെ മൗലീകമായ തത്വങ്ങളും തമസ്‌കരിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യുകയാണ്. ആഭ്യന്തര സുരക്ഷ അപകടപ്പെടുത്തുന്ന തരത്തില്‍ അധികാര കേന്ദ്രങ്ങളുടെ പിന്തുണയോടെ അക്രമികള്‍ അഴിഞ്ഞാടുന്നു. രാജ്യാതിര്‍ത്തി കടന്നുവരുന്ന വൈദേശിക നീക്കങ്ങളും നമ്മുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തില്‍ പൗരാവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്ന ദു:ഖകരമായ സാഹചര്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. തുല്യാവകാശവും തുല്യനീതിയും തുല്യ അവസരവും എന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. സ്ത്രീ സുരക്ഷ അപകടത്തിലായിരിക്കുന്നു. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരായ വേട്ട വ്യാപകമാവുകയാണ്.

നമ്മുടെ പൂര്‍വ പിതാക്കള്‍ ത്യാഗോജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിനായി ഭരണഘടനയും ജനാധിപത്യവും മുറുകെ പിടിച്ച് ഐക്യത്തോടെ മുന്നേറാന്‍ നാം തയ്യാറാവണമെന്നും ഈ ലക്ഷ്യത്തിലേക്കാണ് ആസാദി സ്‌ക്വയറുകള്‍ സംഘടിപ്പിക്കുന്നതെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it