Latest News

കാലവര്‍ഷത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം

കാലവര്‍ഷത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം
X

ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ആലപ്പുഴ ബീച്ചില്‍ തട്ടുകട തകര്‍ന്ന് മരിച്ച തിരുമല സ്വദേശിനി നിത്യ ജോഷിയുടെയും കൈനകരിയില്‍ വെള്ളത്തില്‍ വീണ് മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ ഓമനക്കുട്ടന്റെയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി അജ്മല്‍ അയ്യൂബ് ആവശ്യപ്പെട്ടു.

ജില്ലയില്‍ ഉടനീളം വ്യാപകമായ നാശനഷ്ടങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലുകള്‍ അധികാരികള്‍ കൈകൊള്ളേണ്ടതുണ്ട്. ബീച്ചില്‍ അടക്കം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തട്ടുകട, ചെറിയ സ്റ്റാളുകള്‍ തുടങ്ങിയവ വ്യാപകമാണ് അത്തരം ചെറുകിട കച്ചവട സ്ഥാപനങ്ങളുടെയൊക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ നഗരസഭ അടിയന്തിരമായി പരിശോധിക്കുകയും വ്യാപാരികളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അജ്മല്‍ അയ്യൂബ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it