Latest News

പി പി തങ്കച്ചന്‍: വിടപറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന നേതാവ്- എസ്ഡിപിഐ

പി പി തങ്കച്ചന്‍: വിടപറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന നേതാവ്- എസ്ഡിപിഐ
X

മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന പി പി തങ്കച്ചന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അനുശോചിച്ചു. യുഡിഎഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭ സ്പീക്കര്‍ തുടങ്ങി സംസ്ഥാനത്തെ സാമൂഹിക, രാഷ്ട്രീയ, ഭരണപരമായ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് ഏറെ ദു:ഖകരമാണ്. രാഷ്ട്രീയമായ ഭിന്നാഭിപ്രായമുള്ളപ്പോഴും എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതില്‍ തനതായ ശൈലി പിന്‍തുടര്‍ന്ന നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പക്വതയാര്‍ന്ന ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കാളികളാകുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it