Sub Lead

കണ്ണൂരില്‍ എസ് ഡിപിഐ നേതാവിന്റെ വീടിന് നേരേ ബോംബേറ്

കണ്ണൂരില്‍ എസ് ഡിപിഐ നേതാവിന്റെ വീടിന് നേരേ ബോംബേറ്
X

കണ്ണൂര്‍: പാനൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീടിന് നേരേ ബോംബേറ്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് പാനൂര്‍ പാറാടാണ് സംഭവം. പാറാട് സ്വദേശിയും എസ് ഡിപിഐ കുന്നോത്തുപറമ്പ് ബ്രാഞ്ച് ട്രഷററുമായ അജ്മല്‍ പാറാട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

വീടിന്റെ ജനലിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വാതിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബോംബെറിഞ്ഞ് നാശനഷ്ടങ്ങള്‍ വരുത്തുകയും നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ പ്രതിഷേധിക്കണമെന്ന് എസ് ഡിപിഐ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it