Latest News

ഹിജാബ് വിഷയം: സംഘപരിവാര്‍ കാന്‍വാസില്‍ ക്രൈസ്തവ മാനേജ്‌മെന്റ്കള്‍ കുടുങ്ങരുത് : ജോര്‍ജ് മുണ്ടക്കയം.

ഹിജാബ് വിഷയം: സംഘപരിവാര്‍ കാന്‍വാസില്‍ ക്രൈസ്തവ മാനേജ്‌മെന്റ്കള്‍ കുടുങ്ങരുത് : ജോര്‍ജ് മുണ്ടക്കയം.
X

കൊച്ചി:തല മറയ്ക്കാനും പൊട്ടുകുത്താനും കുരിശുധരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ മതേതരത്വത്തിന്റെ സുപ്രധാന ഭാഗമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി ഇടം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളില്‍ സമുദായങ്ങള്‍ വീണു പോകരുതെന്നും എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് മുണ്ടക്കയം ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സുദേഷ് എം രഘു, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. എന്‍ എം സിദ്ധീഖ്, മഹല്ല് കൂട്ടായ്മ വര്‍ക്കിങ്ങ് ചെയര്‍മാന്‍ ശരീഫ് പുത്തന്‍പുരക്കല്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷമിര്‍ മഞ്ഞാലി, ജില്ലാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കെ എം ലത്തിഫ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുധിര്‍ എലുക്കര, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അറഫാ മുത്തലിബ്, കെ എം മുഹമ്മദ് ഷമിര്‍, സിറാജ് കോയ, ഷിഹാബ് പടന്നാട്ട്, എറണാകുളം മണ്ഡലം സെക്രട്ടറി നസീര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.


Next Story

RELATED STORIES

Share it