ബൈക്ക് അഗ്‌നിക്കിരയാക്കിയതില്‍ സമഗ്രാന്വേഷണം വേണം: എസ്ഡിപിഐ
കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ സെന്‍ട്രല്‍ സിറ്റി കമ്മിറ്റി പ്രസിഡന്റ് ടി ആഷിക്കിന്റെ ബൈക്ക് സിറ്റിയില്‍ വീട്ടുമുറ്റത്ത് അഗ്‌നിക്കിരയാക്കിയ സാമൂഹ്യ വിരുദ്ധരുടെ നടപടിയില്‍ എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഷെഫീഖ് പി സി ശക്തമായി പ്രതിഷേധിച്ചു. സമഗ്രാന്വേഷണം നടത്തി അക്രമികളെ ഉടന്‍ പിടികൂടണമെന്ന് പോലിസ് അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് നിഷ്‌ക്രിയമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകാം മെയിന്‍ റോഡ് സൈഡിലുള്ള വീട്ടില്‍ പോലും തീ വെപ്പ് നടത്താന്‍ അക്രമികള്‍ക്ക് പ്രചോദനമായത്. കഴിഞ്ഞ ദിവസം ആയുധങ്ങള്‍ സഹിതം തൊട്ടടുത്ത പ്രദേശമായ നീര്‍ച്ചാലില്‍ നിന്നുംകാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കാറിലുണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും പിടി കൂടാനോ അക്രമികളുടെ ലക്ഷ്യം എന്താണെന്നോ പോലിസ് ഇതുവരെ വ്യക്തമാക്കാത്തതില്‍ ദുരൂഹതയുണ്ട്. സിറ്റി കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധരെ നിലക്കു നിര്‍ത്താന്‍ പോലിസ് നടപടി ശക്തമാക്കണം. അല്ലാത്ത പക്ഷം ശക്തമായ ജനകീയ ചെറുത്തു നില്പിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT