Latest News

എസ്ഡിപിഐ തൃത്താല മണ്ഡലം കമ്മിറ്റി ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

എസ്ഡിപിഐ തൃത്താല മണ്ഡലം കമ്മിറ്റി ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു
X

തൃത്താല: നമ്മുടെ കേരളം നമ്മുടെ മലയാളം നവംബർ 1 കേരളപ്പിറവി ദിനത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള കേരളപ്പിറവി ആഘോഷ ത്തിൻറെ ഭാഗമായി തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറങ്ങോട്ടുകര സോക്കറോഫ് ടെറഫിൽ വച്ച് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായുള്ള 16 ഓളം പ്രമുഖ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഏകദിന ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം സൽമാൻ കുറ്റിക്കോട് നിർവഹിചു. മണ്ഡലം പ്രസിഡണ്ട് താഹിർ കൂനംമൂചി അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ സ്വാഗതം പറഞ്ഞു.നമ്മുടെ കേരളം നമ്മുടെ മലയാളം.എന്ന വിഷയത്തെ ആസ്പദമാക്കി എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം സന്ദേശം നൽകി. ടൂർണമെന്റ് കൺവീനർ ഷൗക്കത്ത് കൂനംമൂച്ചി നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it