Latest News

ചാവശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ തകര്‍ത്ത വീടുകള്‍ എസ്ഡിപിഐ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു

ചാവശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ തകര്‍ത്ത വീടുകള്‍ എസ്ഡിപിഐ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു
X

ഇരിട്ടി: ചാവശ്ശേരിയില്‍ ഇന്നലെ രാത്രി ആര്‍എസ്എസ്സുകാര്‍ തകര്‍ത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ എസ്ഡിപിഐ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. രാത്രി 9 മണിയോടെയാണ് ചാവശ്ശേരി പള്ളിക്ക് സമീപം താമസിക്കുന്ന എന്‍ കെ ഹംസയുടെതടക്കമുള്ള വീടുകള്‍ക്കുനേരെ ആര്‍എസ്എസ്സുകാര്‍ ആക്രമണം നടത്തിയത്. വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.


കഴിഞ്ഞ ദിവസം ചാവശ്ശേരി ആശാരി കോട്ട റോഡില്‍ ആര്‍എസ്എസ്സുകാര്‍ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ പോലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി ചാവശ്ശേരിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു സംഘം പോപുലര്‍ ഫ്രണ്ട് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്.


പ്രദേശത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ശക്തമായ പരിശോധനയോ നടപടിയോ ഇല്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പോലിസിന്റെ മൃദുസമീപനമാണ് വീണ്ടും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പറഞ്ഞു.

ബിജെപി മണ്ഡലം സെക്രട്ടറി രജീഷ് ചോടോന്‍, അജയന്‍, പോത്ത് സുധീഷ്, ബൈജു തുടങ്ങിയവരാണ് അക്രമത്തിനു പിന്നിലെന്ന് നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it