Latest News

പോലിസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക; നാളെ സെക്രട്ടറിയേറ്റില്‍ എസ്ഡിപിഐ ധര്‍ണ

പോലിസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക; നാളെ സെക്രട്ടറിയേറ്റില്‍ എസ്ഡിപിഐ ധര്‍ണ
X

തിരുവനന്തപുരം: പോലിസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക എന്ന ആവശ്യമുയര്‍ത്തി ചൊവ്വാഴ്ച രാവിലെ 11 നു സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ദേശീയ പ്രവര്‍ത്തകസമിതി അംഗം മുവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എം എം താഹിര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ കെ സലാഹുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, ജോര്‍ജ് മുണ്ടക്കയം, വി എം ഫൈസല്‍, ടി നാസര്‍, നിമ്മി നൗഷാദ്, ഡോ. സി എച്ച് അഷറഫ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി, ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന എന്നിവര്‍ സംസാരിക്കും.

Next Story

RELATED STORIES

Share it