Latest News

പെരുന്നാള്‍ദിനത്തിലും തീരദേശത്ത് കുടിവെള്ളമെത്തിച്ച് എസ്ഡിപിഐ

പെരുന്നാള്‍ദിനത്തിലും തീരദേശത്ത് കുടിവെള്ളമെത്തിച്ച് എസ്ഡിപിഐ
X

പൊന്നാനി: കടലാക്രമണംമൂലം കുടിവെള്ളസ്രോതസ്സ് മലിനമാക്കപ്പെട്ട് ശുദ്ധജലം കിട്ടാകനിയായ പൊന്നാനി തീരദേശത്ത് പെരുന്നാള്‍ ദിനത്തിലും കുടിവെള്ളവിതരണം തുടരുകയാണ് എസ്ഡിപിഐ.

ദുരിതത്തിലായ തീരദേശവാസികള്‍ക്ക് വേണ്ടവിധത്തിലുള്ള സൗകര്യങ്ങളോ സഹായങ്ങളോ നല്‍കാനുള്ള നടപടികളൊന്നും തന്നെ അധികാരികള്‍ കൈകൊള്ളുന്നില്ലെന്ന വ്യാപകമായ പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണെന്നും അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടുകയും നാടകം മതിയാക്കി സ്ഥലത്തെ കുടിവെള്ള പ്രശ്‌നമെങ്കിലും ഉടന്‍ പരിഹരിക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

കുടിവെള്ള വിതരണത്തിന് എസ്ഡിപിഐ മുക്കാടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഹുസൈന്‍കോയ സൈനുദ്ദീന്‍ സലാം എം കെ മുഹമ്മദ് അഷ്‌കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it