Latest News

എസ്ഡിപിഐ സ്ഥാപക ദിനം: വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം കമ്മിറ്റി

എസ്ഡിപിഐ സ്ഥാപക ദിനം: വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം കമ്മിറ്റി
X

ബാലരാമപുരം: എസ്ഡിപിഐ പതിനേഴാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തല്‍ നടന്നു. മണലിയില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ ആര്‍ അനസ് പതാക ഉയര്‍ത്തി. നീതി നിഷേധിക്കപ്പെടുന്നവരുടെ നാവായി മാറുവാനും മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരുന്ന വിഭാഗങ്ങളെ ജനകീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുവാനും സാധിച്ചെന്ന് എ ആര്‍ അനസ് പറഞ്ഞു.

എസ്ഡിപിഐയെ ഒറ്റപ്പെടുത്തുവാനും അകറ്റി നിര്‍ത്തുവാനും ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ എതിര്‍പ്പുകളെയും ഭയപ്പെടുത്തലുകളേയും അവഗണിച്ചു കൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങള്‍ എസ്ഡിപിഐയെ മാറോടണക്കുന്ന കാഴ്ചയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് അംഗം എം സക്കീര്‍ ഹുസൈന്‍ ആശംസകള്‍ അര്‍പ്പിച്ചു.

എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി ചാമവിളയിലും ടൗണ്‍ ബ്രാഞ്ചില്‍ പ്രസിഡന്റ് ഷംനാദും ഓഫീസ് ബ്രാഞ്ചില്‍ പ്രസിഡന്റ് സാലിമും കരിക്കാട്ടുവിളയില്‍ ബ്രാഞ്ച് പ്രസിഡന്റ് സദ്ദാം ഹുസൈനും എരുത്താവൂരില്‍ ബ്രാഞ്ച് പ്രസിഡന്റ് സുധീറും പതാക ഉയര്‍ത്തി.

എസ്ഡിപിഐ പൂവ്വാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പതാക ഉയര്‍ത്തലിന് പ്രസിഡന്റ് മുജീബ് നേതൃത്ത്വം നല്‍കി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മെഹ്‌റാജ് റ്റിബി ബ്രാഞ്ചിലും ബീച്ച് ബ്രാഞ്ചില്‍ പ്രസിഡന്റ് ഷറഫും ടൗണില്‍ ബ്രാഞ്ച് പ്രസിഡന്റ് അന്‍വറും പതാക ഉയര്‍ത്തി. എസ്ഡിപിഐ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കോവളം മണ്ഡലം കമ്മിറ്റി പരിധിയിലെ പരിപാടികളില്‍ കണ്ണികളായത്.

Next Story

RELATED STORIES

Share it