Latest News

യുപിയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നു; പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍

യുപിയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നു; പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍
X

ലഖ്‌നോ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ചു മാസം മുതല്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളാണ് തുറന്നു പ്രവര്‍ത്തിക്കക. സാമൂഹിക അകലം, മാസ്‌ക്ക്, സാനിറ്റൈസര്‍ തുടങ്ങി കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാനാണ് ആലോചന. രാവിലെ ഷിഫ്റ്റില്‍ 9-10 ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നടക്കും. 11-12 ക്ലാസ്സുകള്‍ ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റിലായിരിക്കും. ഓരോ ദിവസവും പരമാവധി 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ സ്‌കൂളുകളിലെത്താന്‍ അനുമതിയുള്ളൂ. അടുത്ത 50 ശതമാനം അടുത്ത ദിവസം.

സ്‌കൂളുകള്‍ ആരംഭിക്കും മുമ്പ് കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് അനുമതി എഴുതി വാങ്ങും. പനി, ജലദോഷം എന്നിവയുള്ള അധ്യാപകരെയും കുട്ടികളെയും സ്‌കൂളില്‍ പ്രവേശിപ്പിക്കില്ല.

ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കൂട്ടികള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.

സ്‌കൂള്‍ ബസ്സുകള്‍ ദിവസവും സൈനിറ്റൈസ് ചെയ്യണം. കുട്ടികളെ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it