Latest News

ചത്തിസ്ഗഢില്‍ സ്‌കൂളുകള്‍ തുറന്നു

ചത്തിസ്ഗഢില്‍ സ്‌കൂളുകള്‍ തുറന്നു
X

റായ്പൂര്‍: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ചത്തിസ്ഗഢില്‍ സ്‌കൂളുകള്‍ തുറന്നു. തിങ്കളാഴ്ച മുതല്‍ പത്ത്, പ്ലസ് ടു ക്ലാസ്സുകളാണ് തുറന്നത്. വിദ്യാര്‍ത്ഥികള്‍ മാസങ്ങള്‍ക്കുശേഷം സ്‌കൂളുകളിലെത്തിയതിന്റെ ആവേശത്തിലാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സ്‌കൂളുകള്‍ പകുതി വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തിക്കാനുള്ള കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി ഭൂപേഷ് ബഗലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനു മുകളിലുള്ള ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്നാണ് സ്‌കൂളുകള്‍ അടച്ചത്.

ചത്തിസ്ഗഢില്‍ നിലവില്‍ 1,919 പേര്‍ക്കാണ് രോഗബാധയുളളത്. ഇതുവരെ 10,02,222 പേര്‍ക്ക് രോഗം ബാധിച്ചു. 13,525 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it