Latest News

സ്‌കൂള്‍ വേനലവധി പരിഷ്‌കരണം; പൊതുജനാഭിപ്രായം കൂടി പരിഗണിക്കും: വി ശിവന്‍കുട്ടി

സ്‌കൂള്‍ വേനലവധി പരിഷ്‌കരണം; പൊതുജനാഭിപ്രായം കൂടി പരിഗണിക്കും: വി ശിവന്‍കുട്ടി
X
തിരുവനന്തപുരം: സ്‌കൂള്‍ വേനലവധി പരിഷ്‌കരിക്കുന്നത് വിശദമായ ചര്‍ച്ചക്കു ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍-ജൂലൈ മാസത്തിലേക്ക് അവധി ദിനം മാറ്റുന്നതിനെകുറിച്ചാണ് നിലവില്‍ ആലോചിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മഴക്കാലത്ത് സ്‌കൂള്‍ മിക്കപ്പോഴും അടച്ചിടേണ്ടി വരികയും പ്രവൃത്തിദിനങ്ങള്‍ കുറയുകയും ചെയ്യുന്നു എന്ന വിഷയം ഉയര്‍ന്നു വന്നിരുന്നു. കൂടാതെ, പലയിടങ്ങളിലും മഴ കാരണം അപകടങ്ങള്‍ ഉണ്ടാവുകയും ഇത് രക്ഷിതാക്കളെയും കുട്ടികളേയും അധ്യാപകരംയും ബാധിക്കുകയും ചെയ്യുന്നു. ഇതിനേ തുടര്‍ന്നാണ് മന്ത്രി ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത്.

അതേസമയം, കുട്ടികളുടെ കായിക മേഖലയിലുള്ള പ്രവൃത്തിദിനങ്ങളെ വേനലവധി പരിഷികരണം ബാധിക്കുമെന്നും പറയുന്നു. കടുത്ത ചൂടില്‍ ക്ലാസില്‍ ഇരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ പ്രശ്‌നമാണെന്നും ചിലര്‍ പറയുന്നു. ഏതായാലും വിഷയത്തില്‍ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച്, വിശദമായ ചര്‍ച്ചയ്ക്കു ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it