സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പരാതി; നെറ്റ്ഫ്‌ലിക്‌സിലെ എ ബിഗ് ലിറ്റില്‍ മര്‍ഡറിന്റെ പ്രദര്‍ശനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ വാഷ് റൂമില്‍ ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെടാനിടയായ സംഭവത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. എ ബിഗ് ലിറ്റില്‍ മര്‍ഡര്‍ എന്ന ഡോക്കുമെന്ററി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഡല്‍ഹി ഗുരുഗ്രാമിലെ റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജ്‌മെന്റാണ് ഡോക്യുമെന്ററി തങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നുവെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.
ഡല്‍ഹി കോടതിയുടെ ജസ്റ്റിസ് ജയന്ത് നാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡോക്കുമെന്ററിയില്‍ സ്‌കൂളിന്റെ പേര്, സ്‌കൂള്‍ കെട്ടിയം, ഇരയുടെ പേര് തുടങ്ങി സ്‌കൂളിനെ സൂചിപ്പിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കും വരെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഡോക്യുമെന്ററിയുടെ സംക്ഷിപ്ത രൂപവും പ്രദര്‍ശിപ്പിക്കരുത്.
പരാതിക്കാര്‍ക്കുവേണ്ടി രാജീവ് വിര്‍മാനിയും സന്ദീപ് കപൂറും കരഞ്ചവാലയുമാണ് ഹാജരായത്.
ആഗസ്ത് 6ാം തിയ്യതിയാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തുടങ്ങിയത്. സ്‌കൂളിന്റെ പേര്, കെട്ടിടം തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനം മാത്രമല്ല, ജനുവരി 8, 2018ലെ അഡി. സെഷന്‍സ് കോടതിയുടെ വിധിക്ക് എതിരാണെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ തങ്ങള്‍ സ്‌കൂളിന്റെ പേര് പറഞ്ഞിട്ടില്ലെന്നും വിദ്യാലയം എന്നു മാത്രമാണ് ഉപയോഗിച്ചതെന്നും ഡോക്യുമെന്ററി നിര്‍മാതാവിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
ഗുരുഗ്രാമിലെ റിയാന്‍ അന്താരാഷ്ട്ര സ്‌കൂളിലെ ഏഴ് വയസ്സുള്ള വിദ്യാര്‍ത്ഥിയെ കഴുത്തില്‍ മുറിവുകളോടെയാണ് സ്‌കൂള്‍ വാഷ്‌റൂമില്‍ നിന്ന് കണ്ടെടുത്തത്. വിദ്യാര്‍ത്ഥി പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. 2017ലായിരുന്നു സംഭവം.
RELATED STORIES
തകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMTഎതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാഷിസ്റ്റ് രീതി; ന്യൂസ്...
4 Oct 2023 10:04 AM GMT