Latest News

സൗദിയില്‍ വനിതകളുടെ കായിക പങ്കാളിത്തം 149 ശതമാനം വര്‍ദ്ധിച്ചു

എല്ലാ നഗരങ്ങളിലും കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിച്ചു തുടങ്ങി.

സൗദിയില്‍ വനിതകളുടെ കായിക പങ്കാളിത്തം 149 ശതമാനം വര്‍ദ്ധിച്ചു
X

റിയാദ്: സൗദിയ അറേബ്യയില്‍ വനിതകളുടെ കായിക മേഖലയിലെ പങ്കാളിത്തം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിനിടെ 149 ശതമാനം വര്‍ധിച്ചു. റിയാദില്‍ ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടന സംഘടിപ്പിച്ച വെര്‍ച്വല്‍ സിംപോസിയത്തില്‍ സ്പോര്‍ട്സ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ അറിയിച്ചതാണ് ഇക്കാര്യം. വിമന്‍സ് ഫുട്‌ബോള്‍ ലീഗിനുപുറമെ വനിതകള്‍ക്ക് വിവിധ കായിക ഇനങ്ങളിലായി 22 പ്രാദേശിക ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ


എല്ലാ നഗരങ്ങളിലും കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിച്ചു തുടങ്ങി. വിഷന്‍ 2030 പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് കായിക മേഖലക്ക് വലിയ പങ്കുണ്ടെന്നും, ഊര്‍ജസ്വലമായ തലമുറയെ വാര്‍ത്തെടുക്കാനും സാമ്പത്തിക മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിനും ഇത് സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.




Next Story

RELATED STORIES

Share it