Latest News

സൗദിയില്‍ കൊവിഡ് നിബന്ധനകളില്‍ ഇളവ്; സര്‍ക്കാര്‍ അനുമതിയുള്ള കെട്ടിടങ്ങളും ക്വാറന്റയ്ന്‍ കേന്ദ്രമാക്കാം

നിലവില്‍ സൗദിയില്‍ താമസ രേഖ (ഇഖാമ)യോ തൊഴില്‍ വിസയോ ഉള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം

സൗദിയില്‍ കൊവിഡ് നിബന്ധനകളില്‍ ഇളവ്; സര്‍ക്കാര്‍ അനുമതിയുള്ള കെട്ടിടങ്ങളും ക്വാറന്റയ്ന്‍ കേന്ദ്രമാക്കാം
X

റിയാദ് : സൗദിയിലേക്കെത്തുന്നവരുടെ ക്വാറന്റയ്ന്‍ നിബന്ധനകളില്‍ ഇളവ് അനുവദിച്ചു.ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകള്‍, അപാര്‍ട്ട്‌മെന്റുകള്‍ എന്നിവക്ക് പുറമെ നഗര, ഗ്രാമ മന്ത്രാലയത്തിന്റെ അനുമതിയുള്ള കെട്ടിടങ്ങളും പ്രവാസികള്‍ക്ക് ക്വാറന്റയ്ന്‍ ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇത്തരം കെട്ടിടങ്ങളിലെ ബാര്‍ കോഡുള്ള ക്വാറന്റയ്ന്‍ ബുക്കിംഗ് ബോര്‍ഡിംഗ് പാസ് ലഭിക്കുന്ന സമയത്ത് കാണിച്ചുകൊടുത്താല്‍ സൗദിയിലേക്ക് ടിക്കറ്റ് നല്‍കണമെന്ന് ഏവിയേഷന്‍ അതോറിറ്റി എല്ലാ എയര്‍ലൈനുകള്‍ക്കും നിര്‍ദേശം നല്‍കി. കമ്പനികള്‍ക്കും മറ്റും അവരുടെ താമസ കേന്ദ്രങ്ങളില്‍ പ്രത്യേക അനുമതിയോടെ ക്വാറന്റയ്ന്‍ സൗകര്യം ഒരുക്കാന്‍ ഇതുവഴി സാധിക്കും. വന്‍ തുക നല്‍കേണ്ട ഹോട്ടല്‍ ക്വാറന്റയ്ന്‍ ഒഴിവായിക്കിട്ടുകയും ചെയ്യും.

നിലവില്‍ സൗദിയില്‍ താമസ രേഖ (ഇഖാമ)യോ തൊഴില്‍ വിസയോ ഉള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. നഗരസഭയുടെ അനുമതി ലഭിച്ച കെട്ടിടങ്ങളിലാണ് ഇത്തരം ക്വാറന്റയ്ന്‍ അനുവദിക്കുക. എന്നാല്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ ഹോട്ടലുകളില്‍ തന്നെ അഞ്ച് ദിവസ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റയ്‌നില്‍ കഴിയണം.

പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവേശന രജിസ്‌ട്രേഷനായി സ്ഥാപിച്ച ഖുദൂം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യല്‍, പിസിആര്‍പരിശോധന എന്നിവ സൗദിയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധമാണ്.


Next Story

RELATED STORIES

Share it