Latest News

സൗദിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു; പ്രതിയായ സൗദി പൗരന്‍ അറസ്റ്റില്‍

സൗദിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു; പ്രതിയായ സൗദി പൗരന്‍ അറസ്റ്റില്‍
X

ദമാം: സൗദി പൗരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട മലയാളി യുവാവ് കൊല്ലപ്പെട് നിലയില്‍. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അതിയന്നൂര്‍ ലോട്ടസ് വില്ലയില്‍ അഖില്‍ അശോക് കുമാര്‍ (28) ആണ് മരിച്ചത്. ദമാം ബാദിയയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സൗദി പൗരനുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും സ്റ്റെയര്‍കേസ് പടികളില്‍ നിന്ന് വീണാണ് അഖില്‍ മരിച്ചതെന്ന് സംശയിക്കുന്നു. പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെട്ട സൗദി പൗരനെ പോലിസ് ഉടനടി പിടികൂടുകയും ചെയ്തു. കഴിഞ്ഞ ഏഴുവര്‍ഷമായി സൗദി ദമാമിന് സമീപം ഖത്തീഫില്‍ എസി ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖില്‍.

അശോകകുമാര്‍, സുന്ദരേശന്‍ നായര്‍, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കള്‍. അഖിലിനോടൊപ്പം ഖത്തീഫില്‍ സന്ദര്‍ശക വീസയില്‍ ഉണ്ടായിരുന്ന ഭാര്യയും അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്. അഖിലിന്റെ റിയാദിലുള്ള സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it