Latest News

സൗദി ദേശീയദിനം; സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

സൗദി ദേശീയദിനം; സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്
X

റിയാദ്: സൗദി അറേബ്യയുടെ 92ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് 92 റിയാലിന് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റുകളാണ് ഇത്രയും നിരക്കിളവില്‍ നല്‍കുന്നത്.

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. എല്ലാ സെക്ടറുകളിലും പരിമിതമായ സീറ്റുകളാണ് ഓഫറില്‍ നല്‍കുക. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. രാജ്യത്തെ മുഴുവന്‍ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.

Next Story

RELATED STORIES

Share it