Latest News

സന്ദൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

സന്ദൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു
X

മുംബൈ: പ്രശസ്ത സന്ദൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ മുംബൈയില്‍ അന്തരിച്ചു. വൃക്കരോഗബാധിതനായി ചികില്‍സയിലിരിക്കെ ഇന്നു രാവിലെ ഹൃദയാഘാതം വന്നിരുന്നു. 84 വയസ്സാണ്.

സന്ദൂറിനെ ആഗോളതലത്തില്‍ പ്രസിദ്ധമാക്കുന്നതില്‍ അദ്ദേഹം മുന്‍കൈയെടുത്തു.

മരണം വരെ സംഗീതരംഗത്ത് സജീവമായിരുന്നു. അടുത്ത ആഴ്ച ഭോപാലില്‍ ഒരു പരിപാടി നിശ്ചയിച്ചിരുന്നു. അതിനിടയിലാണ് മരണം. അദ്ദേഹത്തിന് ശ്വാസകോശസംബന്ധമായ അസുഖങ്ങളുമുണ്ട്.

അടുത്ത ആഴ്ച ഭോപ്പാലില്‍ പരിപാടി നിശ്ചയിച്ചിരുന്നു.

''രാവിലെ അദ്ദേഹത്തിന് കഠിനമായ ഹൃദയാഘാതം ഉണ്ടായിരുന്നു... ആറുമാസമായി ഡയാലിസിസിന് വിധേയമായിരുന്നെങ്കിലും സജീവമായിരുന്നു. അടുത്ത ആഴ്ച ഭോപ്പാലില്‍ പരിപാടി നടത്തേണ്ടിയിരുന്നു''-കുടുംബം പറഞ്ഞു.

അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ രാഹുല്‍ സന്ദൂര്‍ വാദകനാണ്.

ശര്‍മയുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. സാംസ്‌കാരിലോകം ശൂന്യമായതായി അദ്ദേഹം പ്രതികരിച്ചു.

Next Story

RELATED STORIES

Share it