Latest News

പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സംഗീത ബറൂഷ് പിഷാരടി

പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സംഗീത ബറൂഷ് പിഷാരടി
X

ന്യൂഡല്‍ഹി: പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സംഗീത ബറൂഷ് പിഷാരടിയെ തിരഞ്ഞെടുത്തു. ഡിസംബര്‍ 13 നാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് സംഗീത 1019 വോട്ടുകളുടെ നിര്‍ണായക ലീഡ് നേടി, എതിരാളികളായ അതുല്‍ മിശ്രയും അരുണ്‍ ശര്‍മ്മയും യഥാക്രമം 129 ഉം 89 ഉം വോട്ടുകള്‍ നേടി. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് അഫ്‌സല്‍ ഇമാം 948 വോട്ടുകള്‍ നേടി, ഗ്യാന്‍ പ്രകാശിനെ (290 വോട്ടുകള്‍) വ്യക്തമായ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

ജതിന്‍ ഗാന്ധി 1029 വോട്ടുകള്‍ക്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളിയായ പ്രഹ്ലാദ് സിംഗ് രജ്പുത്തിനെ 900 ല്‍ അധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അദിതി രജ്പുത് ട്രഷററായും പി ആര്‍ സുനില്‍ ജോയിന്റ് സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

സ്വതന്ത്രവും നീതിയുക്തവും ഉത്തരവാദിത്തമുള്ളതുമായ പത്രപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളോടുള്ള പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലെ അംഗങ്ങളുടെ കൂട്ടായ വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് എന്ന് ഫലപ്രഖ്യാപനത്തിന് ശേഷം സംഗീത പറഞ്ഞു.

Next Story

RELATED STORIES

Share it