Latest News

മണല്‍ക്കടത്ത്: തിരൂരില്‍ പോലിസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി

മണല്‍ക്കടത്ത്: തിരൂരില്‍ പോലിസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി
X

തിരൂര്‍: തിരൂര്‍ തൃപ്രങ്ങോട് കുഞ്ചു കടവില്‍ പോലിസിന്റെ മണല്‍വേട്ടക്കിടെ പുഴയില്‍ ചാടിയ യുവാവിനെ കാണാതായി. മൂന്നു പേരാണ് സ്ഥലത്തുണ്ടായിരുന്നത്. മൂന്നു പേരും പുഴയില്‍ ചാടിയെങ്കിലും രണ്ട് പേര്‍ നീന്തിക്കയറി. ഒഴുക്കില്‍പെട്ടയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.

വ്യാപകമായ മണല്‍ക്കടത്തല്‍ നടക്കുന്ന പ്രദേശമാണ് കുഞ്ചു കടവ്. മണല്‍ക്കടത്ത് നടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്.

നേരത്തെയും പോലിസ് ഇവിടെ റെയ്ഡ് നടത്തി നിരവധി വാഹനങ്ങല്‍ പിടിച്ചെടുത്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Next Story

RELATED STORIES

Share it