Latest News

സാംപിളുകള്‍ നെഗറ്റീവ്; കോഴിക്കോട് പക്ഷിപ്പനിയില്ലെന്ന് സ്ഥീരികരണം

സാംപിളുകള്‍ നെഗറ്റീവ്; കോഴിക്കോട് പക്ഷിപ്പനിയില്ലെന്ന് സ്ഥീരികരണം
X
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തില്‍ കോഴികള്‍ കൂട്ടമായി ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്ഥിരീകരണം. സാംപിളുകള്‍ ഭോപ്പാലിലെ ലാബില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് കോഴികള്‍ കൂട്ടമായി ചത്തതിന് കാരണം പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത്.


കോഴിഫാമിലെ മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഈ പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള പതിനൊന്ന് പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് കോഴികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചിരുന്നു.


കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപോര്‍ട്ട് ചെയ്തത്. 11 വയസുള്ള കുട്ടിയാണ് ഡല്‍ഹി എയിംസില്‍ മരിച്ചത്.




Next Story

RELATED STORIES

Share it