Latest News

'സച്ചാര്‍ സമിതി ശിപാര്‍ശ പ്രകാരം മുസ്‌ലിംകള്‍ക്ക് നല്‍കുന്ന സ്‌കീം അതേപടി നിലനിര്‍ത്തണം'-വിഡി സതീശന്‍

മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ്

സച്ചാര്‍ സമിതി ശിപാര്‍ശ പ്രകാരം മുസ്‌ലിംകള്‍ക്ക് നല്‍കുന്ന സ്‌കീം അതേപടി നിലനിര്‍ത്തണം-വിഡി സതീശന്‍
X

തിരുവനന്തപുരം: മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

സച്ചാര്‍ സമിതി ശിപാര്‍ശ പ്രകാരം മുസ്‌ലിംകള്‍ക്ക് നല്‍കുന്ന സ്‌കീം അതേപടി നിലനിര്‍ത്തണം. സ്‌കോളര്‍ഷിപ്പിന്റെ എണ്ണം കുറക്കുന്നില്ല എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കാനുള്ള തീരുമാനവും സ്വാഗതാര്‍ഹം. തന്നെ ആരും സമ്മര്‍ദത്തിലാക്കിയിട്ടില്ല. താന്‍ ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടുമില്ല. ഇത് നേരത്തെയുള്ള കൂട്ടായ തീരുമാനമാണെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍, സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്തില്ലെന്നും, പരാതിയുള്ളവര്‍ക്ക് ജനസംഘ്യാനുപാതികമായി നല്‍കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കോടതി സ്വീകരിച്ചത്. മുസ്‌ലിംകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന് ഒരു വൈമനസ്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സച്ചാര്‍ സമിതി ശുപാര്‍ശകള്‍ ഇല്ലാതാക്കിയ ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ തെറ്റ് സര്‍ക്കാര്‍ തിരുത്തണം. അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it