Latest News

ശബരിമല സ്വര്‍ണ്ണക്കൊള്ള: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മൊഴിയെടുക്കാന്‍ എസ്‌ഐടി നീക്കം. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും എസ്‌ഐടി വിളിപ്പിക്കും. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിപ്പിക്കുന്നത്.

പോറ്റി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയുടെ കൂടെ നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സമയത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ ആദ്യമായി വന്ന് കണ്ടതെന്നാണ് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി സ്വന്തം നിലയില്‍ അപ്പോയിന്‍മെന്റ് നേടിയെന്നും പിന്നീട് ഒപ്പം വരാന്‍ തന്നോട് ആവശ്യപ്പെടുകയുമായിരുന്നു എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it