Latest News

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിയ്ക്ക് വീഴ്ചയെന്ന് റിപോര്‍ട്ട്

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിയ്ക്ക് വീഴ്ചയെന്ന് റിപോര്‍ട്ട്
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിയ്ക്ക് വീഴ്ചയെന്ന് റിപോര്‍ട്ട്. സ്വര്‍ണം ചെമ്പാക്കിയ മിനുട്ട്‌സിന്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ആരോപണം. ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാന്‍ കയ്യക്ഷരം പരിശോധിക്കണം. ഇതിനായി സാംപിള്‍ ശേഖരിച്ചത് മൂന്ന് ദിവസം മുന്‍പാണ്. പത്മകുമാര്‍ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി. ഇതിന്റെ ഫലം ലഭിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനാവില്ല.

അതേസമയം റിയല്‍ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ കേസ് എടുത്തേക്കും. ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാനാണ് നീക്കം.

Next Story

RELATED STORIES

Share it