Latest News

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം
X

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ വിധി. മുരാരി ബാബുവിനും ഡി സുധീഷ് കുമാറിനും എസ് ശ്രീകുമാറിനും പിന്നാലെ കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാകും ഉണ്ണികൃഷ്ണന്‍ പോറ്റി.

നിലവില്‍ ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രതി ചേര്‍ത്തിരിക്കുന്നത്.കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.

Next Story

RELATED STORIES

Share it