Latest News

ശബരിമല സ്വര്‍ണ്ണകൊള്ള; മുരാരി ബാബു വീണ്ടും ജാമ്യപേക്ഷ നല്‍കി

ശബരിമല സ്വര്‍ണ്ണകൊള്ള; മുരാരി ബാബു വീണ്ടും ജാമ്യപേക്ഷ നല്‍കി
X

കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ മുരാരി ബാബു വീണ്ടും ജാമ്യപേക്ഷ നല്‍കി. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു. ഉദ്യോഗസ്ഥന്‍ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ വാദം.

നേരത്തെ മുരാരി ബാബുവിന്റെ ജാമ്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുരാരി ബാബുവിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസായി ചുമതലയേല്‍ക്കും മുമ്പ് തന്നെ നടപടികള്‍ തുടങ്ങിയിരുന്നു. കീഴുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു കോടതിയില്‍ വാദിച്ചത്.

Next Story

RELATED STORIES

Share it