Latest News

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും
X

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക കേസില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയില്‍ മോചിതനാകാന്‍ കഴിയും.

കട്ടിളപ്പാളി കേസില്‍ ഇന്ന് തന്ത്രി കണഠരര് രാജീവരും ജാമ്യാപേക്ഷ സമര്‍പ്പിക്കും. മൂന്നാം തീയതിയാണ് കോടതി ദ്വാരപാലക പാളി കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹരജികളും ഇന്ന് പരിഗണിക്കും. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആവശ്യം കോടതി പരിഗണിച്ചാല്‍ അത് പ്രത്യേക അന്വേഷണസംഘത്തിന് തിരിച്ചടിയാകും. പ്രതികള്‍ സ്വാഭാവിക ജാമ്യം നേടുന്നതിനെ കോടതിയും പ്രതിപക്ഷവും രൂക്ഷമായി വിമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെ നേരിടേണ്ടതായി വരും.

Next Story

RELATED STORIES

Share it