Latest News

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് ഡി മണി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് ഡി മണി
X

ചെന്നൈ: ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയല്ലെന്ന് ഡി മണി. എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞെന്നും താന്‍ നിരപരാധിയാണെന്നും ഇയാള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായായിരുന്നു പ്രതികരണം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്. തനിക്ക് ഒരു തരത്തിലുള്ള സ്വര്‍ണ വ്യവസായവും ഇല്ല. ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു ചെറിയ ആളാണ് താന്‍ എന്നാണ് മണി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ ഡി മണി പറയുന്നതെല്ലാം വാസ്തവ വിരുദ്ധമാണെന്ന നിലപാടിലാണ് എസ്‌ഐടി . മണിക്ക് പിന്നാലെ ഒരു ശൃംഖല ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണ് മണി. മണിയുടെ വാദങ്ങളില്‍ ദുരൂഹതയുണ്ടെന്നും എസ്‌ഐടി പറയുന്നു. 30 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് അന്വേഷണ സംഘം മണിയെ അറിയിച്ചത്.

Next Story

RELATED STORIES

Share it