- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് രാജേന്ദ്രന്‍ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ല
നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളില്‍ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രന്റെ പുതിയ തീരുമാനമെന്നാണ് സൂചന

ഇടുക്കി:ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ല. ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതിന് രാജേന്ദ്രന്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ഇടുക്കി ജില്ലാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നെങ്കിലും നിലപാട് മാറ്റിയിരിക്കുകയാണ് രാജേന്ദ്രന്‍. തനിക്കെതിരായ നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളില്‍ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രന്റെ പുതിയ തീരുമാനമെന്നാണ് സൂചന. പ്രധാനപ്പെട്ട സമ്മേളനത്തില്‍ ഉറപ്പായും പങ്കെടുക്കും എന്നായിരുന്നു രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രന്‍ പ്രചാരണങ്ങളില്‍ സജീവമായിരുന്നില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു.ദേവികുളം തെരഞ്ഞെടുപ്പിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കാള്‍ രാജേന്ദ്രന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നതാണ് ജില്ലാ നേതൃത്വത്തെ കൂടുതല്‍ ചൊടിപ്പിച്ചത്.
RELATED STORIES
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMT