റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; പരസ്യം ചെയ്യുന്നതില്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്കില്‍ വിലക്ക്

മോസ്‌കൊ; യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റത്തിന്റെ സാഹചര്യത്തിര്‍ ഫേസ് ബുക്ക് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ് ഫോമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഫേസ് ബുക്കില്‍ പരസ്യം ചെയ്ത് അതില്‍നിന്ന് വരുമാനമെടുക്കുന്നത് വിലക്കുമെന്ന് ഫേസ് ബുക്ക് സുരക്ഷാ പോളിസി മേധാവി നഥാനിയേല്‍ ഗ്ലെയിഷറാണ് അറിയിച്ചത്.
റഷ്യയിലെ പ്രധാന നാല് മാധ്യമങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് റഷ്യതന്നെ കഴിഞ്ഞ ദിവസം ഫേസ് ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ കുറ്റപ്പെടുത്തിയിരുന്നു. സെസെഡ ടിവി ചാനല്‍, ദി ആര്‍ഐഎ നൊവൊസ്തി ന്യൂസ് ഏജന്‍സി, ലെന്‍ഡ.ആര്‍യു, ഗെസെറ്റ. ആര്‍യു എന്നീ മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്.
ഇത്തരം നിയന്ത്രണങ്ങള്‍ ഫെഡറല്‍ നിയമനുസരിച്ച് കുറ്റകരമാണെന്നും മാധ്യമസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും എതിരാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ ഐടി, മാധ്യമ നിയന്ത്രണ ബോഡി മെറ്റ പ്ലാറ്റ്‌ഫോമിനെ അറിയിച്ചു.
യുദ്ധസാഹചര്യം കണക്കിലെടുത്ത് പ്രാദേശികമായി ഫേസ് ബുക്ക് നിരീക്ഷകരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
നികുതിവര്‍ധന; നിയമസഭയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം
6 Feb 2023 6:43 AM GMTതുര്‍ക്കിയിലും സിറിയയിലും നിലംപൊത്തി കെട്ടിടങ്ങള്‍; 195 മരണം
6 Feb 2023 6:20 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMT