Latest News

ആയുധം താഴെവച്ചാല്‍ യുക്രെയ്‌നുമായി ചര്‍ച്ചക്ക് തയ്യാറെന്ന് റഷ്യ

ആയുധം താഴെവച്ചാല്‍ യുക്രെയ്‌നുമായി ചര്‍ച്ചക്ക് തയ്യാറെന്ന് റഷ്യ
X

ന്യൂഡല്‍ഹി: ആയുധം താഴെ വച്ചാല്‍ മോസ്‌കൊ കീവുമായി ചര്‍ച്ചക്കു തയ്യാറെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. നിയോ നാസികള്‍ യുക്രെയ്‌നെ ഭരിക്കുന്നത് മോസ്‌കൊ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയില്‍ യുക്രെയ്ന്‍ പ്രശ്‌നം ചര്‍ച്ചക്കു വരുമ്പോള്‍ റഷ്യ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുക്രെയ്ന്‍ കടന്നുകയറ്റത്തിന്റെ പേരില്‍ ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം റഷ്യയെ യുക്രെയ്ന്‍ സംഘര്‍ഷത്തില്‍നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതരാക്കില്ലെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വഌഡിമര്‍ സെലെന്‍സ്‌കി പറയുന്നത്. യുക്രെയ്ന്‍ സ്വന്തം രാജ്യത്തെ തനിച്ചുതന്നെ പ്രതിരോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കീവിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന റഷ്യന്‍ സൈന്യത്തെ തങ്ങള്‍ പ്രതിരോധിക്കുന്നുണ്ടെന്ന് യുക്രെയ്ന്‍ സൈന്യവും പറഞ്ഞു. റഷ്യയോട് അടുപ്പം കാണിക്കുന്ന യുക്രെയ്‌ന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ വഴിയാണ് റഷ്യന്‍ സൈന്യം മാര്‍ച്ച് ചെയ്യുന്നത്.

പൗരന്മാരോടും പട്ടാളത്തോടൊപ്പം ചേര്‍ന്ന് പോരാടാന്‍ യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.

'സൈനിക നീക്കങ്ങളെക്കുറിച്ച് ഞങ്ങളെ അറിയിക്കാനും ശത്രുവിനെ നിര്‍വീര്യമാക്കാനും ഞങ്ങള്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.'- പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

യുക്രെയ്‌നിലെ പല നഗരങ്ങളിലും കനത്ത ഷെല്ലിങ്ങാണ് നടക്കുന്നത്. റഷ്യയുടെ കരസേനയും വ്യോമസേനയും പൂര്‍ണമായ തോതില്‍ യുക്രെയ്‌നിലേക്ക് കടന്നുകയറുന്നുണ്ട്.

Next Story

RELATED STORIES

Share it