കൊല്ലത്ത് ഓടുന്ന ബുള്ളറ്റിന് തീപ്പിടിച്ചു; നിര്‍ത്തിയിട്ടിരുന്ന നാല് വാഹനങ്ങളും കത്തിനശിച്ചു
BY NSH3 March 2023 10:14 AM GMT

X
NSH3 March 2023 10:14 AM GMT
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപ്പിടിച്ചു. ഉടന്‍ റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെയുണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങളും കത്തിനശിച്ചു. കൊല്ലം രണ്ടാംകുറ്റിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കൊല്ലം സ്വദേശിയുടെ ബൈക്കിലാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക വന്നത്.
ഉടനെ ബുള്ളറ്റ് വഴിയരിയിലേക്ക് മാറ്റി നിര്‍ത്തിയശേഷം ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. അതിനിടെ, ബുള്ളറ്റില്‍നിന്ന് തീ പടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയും കാറും രണ്ട് ബൈക്കുകളും കത്തിനശിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അഞ്ച് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു.
Next Story
RELATED STORIES
മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMT