Latest News

കിളിമാനൂരിലെ റബ്ബര്‍ ഗോഡൗണിന് തീപിടിച്ചു; തീ അണക്കാനുള്ള ശ്രമം തുടരുന്നു

കിളിമാനൂരിലെ റബ്ബര്‍ ഗോഡൗണിന് തീപിടിച്ചു; തീ അണക്കാനുള്ള ശ്രമം തുടരുന്നു
X

കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരിലെ റബ്ബര്‍ ഗോഡൗണിന് തീപിടിച്ചു. കുന്നുമ്മല്‍ തെക്കെവിളയില്‍ താന്നിമൂട് റെജിയുടേതാണ് റബ്ബര്‍ ഗോഡൗണ്‍. പരിസരമാകെ പുക നിറഞ്ഞിരിക്കുകയാണ്.

ആറ്റിങ്ങല്‍, കടക്കല്‍, വെഞ്ഞാറമൂട്, വര്‍ക്കല എന്നിവിടങ്ങളിലെ അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കിളിമാനൂര്‍ എസ്‌ഐ ബിജുകുമാറിന്റെയും ആറ്റിങ്ങല്‍ എസ്‌ഐ ജിഷാദിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിവരം.

Next Story

RELATED STORIES

Share it