ബോംബ് നിര്‍മാണത്തിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ
BY BRJ17 Feb 2022 6:31 AM GMT
X
BRJ17 Feb 2022 6:31 AM GMT
വടകര: ബോംബ് നിര്‍മാണത്തിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. സംഘര്‍ഷങ്ങളില്ലാത്ത ഒരു പ്രദേശത്ത് ബോംബ് നിര്‍മിക്കുന്നതിലൂടെ നാടിനെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ്സിന്റെ ഗൂഢനീക്കമാണ് പുറത്തായത്. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
കൃത്യമായ അന്വേഷണം നടത്തി ബോംബ് നിര്‍മാണത്തിന് സഹായം നല്കിയവരെയും നിര്‍ദേശം നല്കിയവരെയും അറസ്റ്റ് ചെയ്യണം. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ബോംബ് നിര്‍മാണത്തിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇതും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് റഷീദ് ഉമരി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT