- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ്സിനെ നിരോധിച്ചത് സര്‍ദാര്‍ പട്ടേല്‍; ബിജെപിയെ ചരിത്രം ഓര്‍മിപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിക്കാട്ടി ജവഹര്‍ലാന്‍ നെഹ്രുവിനെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്ന ബിജെപിയെ ഇന്ത്യയുടെ ചരിത്രമോര്‍മിപ്പിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മഹാത്മാഗാന്ധിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും നയിച്ചിരുന്ന കോണ്‍ഗ്രസ്സിനെയാണ് താന്‍ ഇപ്പോള്‍ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റായ ശേഷം ഗുജറാത്തില്‍ നടന്ന ആദ്യ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ പട്ടേലിന്റെ വലിയൊരു പ്രതിമ നിര്‍മിച്ച ബിജെപിയെ ചരിത്രം ഓര്‍മിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഖാര്‍ഗെയുടെ പ്രതികരണം.
പട്ടേലിനെ ഉയര്‍ത്തി നെഹ്രുവിനെ താഴ്ത്തിക്കെട്ടാനാണ് ബിജെപിയുടെ ശ്രമം. സര്‍ദാര്‍ പട്ടേലാണ് ആര്‍എസ്എസ്സിനെ നിരോധിച്ചതെന്ന് അവര്‍ പറയുന്നില്ല. ഹിന്ദു മഹാസഭയുടെ തീവ്രവാദവിഭാഗമാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതെന്ന് ശ്യാമപ്രസാദ് മുഖര്‍ജിക്കുള്ള കത്തില്‍ പട്ടേല്‍ എഴുതിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിനും രാജ്യത്തിനും ആര്‍എസ്എസ് വലിയ ഭീഷണിയാണെന്നും ആ കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്ന നിബന്ധന അംഗീകരിച്ചാണ് നിരോധനം നീക്കിയത്. മുഖര്‍ജി ജനസംഘം രൂപീകരിച്ചത് ആര്‍എസ്എസ് സഹായത്തോടെയാണ്- ഖാര്‍ഗെ പറഞ്ഞു.
സെപ്തംബര്‍ 5ന് ഗുജറാത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുലും പട്ടേലിനെക്കുറിച്ച് ബിജെപിയെ ഓര്‍മിപ്പിച്ചിരുന്നു.
RELATED STORIES
'ഓരോ മുറിവും ഒരായുധമാക്കുക '-യഹ്യാ സിന്‍വാറിന്റെ ഒസ്യത്ത്
23 Oct 2024 11:27 PM GMTഎന്താണ് ഖലിസ്താന്‍ വാദം ? Explainer
22 Oct 2024 4:45 PM GMTമദ്റസകള്‍ പൂട്ടി കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കണമെന്ന...
21 Oct 2024 6:45 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണം
19 Oct 2024 7:41 AM GMTസിന്‍വാര്‍ രക്തസാക്ഷി : സ്ഥിരീകരിച്ച് ഹമാസ്
18 Oct 2024 12:21 PM GMT'കുട്ടികളുടെ വിവാഹം ഉറപ്പിക്കുന്നത് നിയമവിരുദ്ധമാക്കണം': സുപ്രിംകോടതി
18 Oct 2024 8:27 AM GMT