കോണ്‍ഗ്രസ് വിടാന്‍ 35 കോടിയുടെ കൈക്കൂലി വാഗ്‌ദാനം: കോണ്‍ഗ്രസ് എംഎല്‍എക്കെതിരേ സച്ചിന്‍ പൈലറ്റ് നോട്ടിസ് അയച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തനിക്ക് പണം വാഗ്‌ദാനം ചെയ്‌തെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ് നേതാവിനെതിരേ സച്ചിന്‍ പൈലറ്റ് നോട്ടിസ് അയച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് ബിജെപിയില്‍ ചേരാന്‍ സച്ചിന്‍ തനിക്ക് 35 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ്സ് നേതാവും എംഎല്‍എയുമായ ഗിരിരാജ് മലിംഗയ്‌ക്കെതിരേയാണ് മുന്‍ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് നോട്ടിസ് അയച്ചത്.
കഴിഞ്ഞ ദിവസം വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ഹരിയാനയിലും ജയ്‌പൂരിലും റിസോര്‍ട്ടുകളില്‍ കഴിയുന്ന എംഎല്‍എമാര്‍ക്ക് ബിജെപി പണം വാഗ്‌ദാനം ചെയ്‌തെന്ന് ഗിരിരാജ് അവകാശപ്പെട്ടത്. വിശദീകരണം ആവശ്യപ്പെട്ട റിപോര്‍ട്ടര്‍മാരോട് തനിക്ക് 35 കോടി വാഗ്‌ദാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി ആരോപണങ്ങളില്‍ സച്ചിന്‍ പൈലറ്റിന്റെ പേര് പരാമര്‍ശിച്ചതിനെതിരേയാണ് നോട്ടിസ് അയച്ചത്.
സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള തര്‍ക്കം പാരമ്യത്തിലെത്തിയ സമയത്താണ് പൈലറ്റ് പാര്‍ട്ടിയ്‌ക്കെതിരേ നിലപാടെടുക്കുന്നത്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് സച്ചിനെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് ഗെലോട്ട് പുറത്താക്കി. ബിജെപി തങ്ങളുടെ എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വും ആരോപിച്ചു.
ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിനെയും വിശ്വസ്‌തരായ 18 എംഎല്‍എമാരെയും അയോഗ്യരാക്കിയ നടപടിക്കെതിരേ നല്‍കിയ കേസില്‍ ജൂലൈ 24 ന് രാജസ്ഥാന്‍ ഹൈക്കോടതി വാദം കേള്‍ക്കും.
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT