Latest News

കൊവിഡ് വാക്‌സിന്‍ എടുക്കാനെത്തിയ ഇതര സംസ്ഥാനക്കാരനെ പണം ആവശ്യപ്പെട്ട് ആര്‍ആര്‍ടി അംഗം മര്‍ദിച്ചതായി പരാതി

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയാണ് ഇയാള്‍ ഒന്നാം ഡോസ് എടുക്കാന്‍ ക്യാമ്പിലെത്തിയത്.സംഭവം പറഞ്ഞപ്പോള്‍ ആര്‍ആര്‍ടി അംഗം ചായയും പലഹാരവും പണവും ആവശ്യപ്പെടുകയായിരുന്നു

കൊവിഡ് വാക്‌സിന്‍ എടുക്കാനെത്തിയ ഇതര സംസ്ഥാനക്കാരനെ പണം ആവശ്യപ്പെട്ട് ആര്‍ആര്‍ടി അംഗം മര്‍ദിച്ചതായി പരാതി
X

കോട്ടക്കല്‍: കൊവിഡ് വാക്‌സിന്‍ എടുക്കാനെത്തിയ ഇതര സംസ്ഥാനക്കാരനെ പണം ആവശ്യപ്പെട്ട് ആര്‍ആര്‍ടി അംഗം മര്‍ദിച്ചതായി പരാതി. കോട്ടക്കല്‍ സിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പിലാണ് സംഭവം. കൊല്‍ക്കത്ത സ്വദേശി എസ്‌കെ മാഫിജുലിനില്‍ നിന്നാണ് ആര്‍ആര്‍ടി അംഗം പണം ആവശ്യപ്പെട്ടത്.ഇതിനെ ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയും,സ്മാര്‍ട് ഫോണ്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‌തെന്നാണ് മാഫിജുലിന്‍ കോട്ടക്കല്‍ പോലിസില്‍ പരാതി നല്‍കിയത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയാണ് ഇയാള്‍ ഒന്നാം ഡോസ് എടുക്കാന്‍ ക്യാമ്പിലെത്തിയത്. സംഭവം പറഞ്ഞപ്പോള്‍ ആര്‍ആര്‍ടി അംഗം ചായയും പലഹാരവും പണവും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. ഇതിന് വിസമ്മതിച്ച് താമസ സ്ഥലത്തെത്തി രക്ഷിതാക്കളുമായി തിരിച്ചെത്തിയ ഇയാള്‍ വിഷയം ആര്‍ആര്‍ടി അംഗത്തോട് സംസാരിച്ചു. ഇതിനിടെ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് ആരോപിച്ച് ഫോണ്‍ പിടിച്ചെടുത്തു. ദൃശ്യങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ അംഗം ഫോണ്‍ എറിഞ്ഞുടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം വാക്‌സിനേഷന്‍ ക്യാമ്പ് തടസ്സപ്പെടുത്തി എന്ന് കാണിച്ച് ആരോഗ്യ പ്രവര്‍ത്തകരും പോലിസില്‍ പരാതി നല്‍കി.

Next Story

RELATED STORIES

Share it