Latest News

രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ് അറക്കല്‍

രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ് അറക്കല്‍
X

ആലപ്പുഴ: മതേതര ത്വത്വങ്ങളും ഫെഡറല്‍ സംവിധാനങ്ങളും തകര്‍ത്ത്‌കൊണ്ട് ഭരണഘടന സ്ഥാപനമായ രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുകയും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിനു ഭംഗം വരുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. ആലപ്പുഴയില്‍ എസ്ഡിപിഐ ജില്ലാ നേതൃസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജെന്റര്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ റിയാസ് അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഭരണഘടന മൂല്യങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് രാജ് ഭവനെ പൂര്‍ണമായും ഒരു ആര്‍എസ്സ്എസ്സ് ശാഖ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ ആണ് പരിശ്രമിക്കുന്നത്. രാഷ്ട്രീയമായി വിജയം നേടാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെയും ഉദ്യോഗസ്ഥരെയും മുന്നില്‍ നിര്‍ത്തി കൊണ്ട് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ആണ് ആര്‍എസ്സ്എസ്സ് നിയന്ത്രിത കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാവി കൊടിയേന്തിയ സ്ത്രീ സങ്കല്പത്തെ ഭാരത മാതാവായി അടിച്ചേല്പില്‍ക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ അജണ്ടകളെ രാഷ്ട്രീയമായും സാമൂഹികമായും കേരളം ചെറുക്കുക തന്നെ ചെയ്യുമെന്നും റോയ് അറക്കല്‍ പറഞ്ഞു.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മായില്‍ സംഗമത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥന സെക്രട്ടറി റഹിയാനത്ത് സുധീര്‍, എസ്ഡിറ്റിയു സംസ്ഥാന സമിതിയംഗം ടി കെ നാസര്‍, പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് മാരായ എ ബി ഉണ്ണി, ഇബ്രാഹിം വണ്ടാനം ജനറല്‍ സെക്രട്ടറിമാരായ നാസര്‍ പഴയങ്ങാടി, എം സാലിം, ട്രഷറര്‍ വൈ സവാദ്, ജില്ലാ സെക്രട്ടറിമാരയ അസ്ഹാബുല്‍ ഹക്ക്, എം ജയരാജ്, അജ്മല്‍ അയ്യൂബ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഫൈസല്‍ പഴയങ്ങാടി, മുഹമ്മദ് റിയാദ്, സഫിയ അസ്ലം വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷീജാ നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it