Latest News

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; മൂന്നുപേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ തെക്കേക്കര ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍ സരോജിനിയുടെ വീടാണ് തകര്‍ന്നത്.

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; മൂന്നുപേര്‍ക്ക് പരിക്ക്
X

മാവേലിക്കര: വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്നു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ തെക്കേക്കര ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍ സരോജിനിയുടെ വീടാണ് തകര്‍ന്നത്. രാത്രി മുഴുവന്‍ കനത്ത മഴ പെയ്തിരുന്നു. അപകട സമയം സരോജിനിയും, മകന്‍ ശരത്തും ബന്ധുവായ ബിപിനുമാണ് വീട്ടിലുണ്ടായിരുന്നത്.

മേല്‍ക്കൂരയുടെ ഓടും തടികളും വീണ് മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ ഭിത്തികള്‍ ഇടിഞ്ഞു വീഴാതിരുന്നത് കാരണം വലിയ ദുരന്തമൊഴിവായി.

Next Story

RELATED STORIES

Share it