Latest News

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 16 മരണം

ഇന്നലെ പുലര്‍ച്ചെ തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ തുറമുഖത്തുനിന്നു മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് ബോട്ട് മറിഞ്ഞത്.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 16 മരണം
X

ധക്ക: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 16 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ബോട്ടില്‍ 125 പേരാണ് ഉണ്ടായിരുന്നത്. 73 പേരെ രക്ഷപെടുത്തി.

ഇന്നലെ പുലര്‍ച്ചെ തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ തുറമുഖത്തുനിന്നു മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് ബോട്ട് മറിഞ്ഞത്. പരമാവധി 50 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ ഇരട്ടിയിലധികം ആളുകളെ കയറ്റിയതാണ് അപകടത്തിനു കാരണമായതെന്ന് ബംഗ്ലാദേശ് തീരദേശ ഗാര്‍ഡായ ഹമ്മീദുള്‍ ഇസ്ലാം പറഞ്ഞു. മരിച്ചവരില്‍ സ്്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. മലേഷ്യയിലേക്ക് കടക്കുന്ന വഴി വിവിധ സ്ഥലങ്ങളില്‍ നിന്ന് ബോട്ടില്‍ കയറാന്‍ കടത്തുകാരാണ് അവരെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ അടുത്തുള്ള ഷാ പോരിര്‍ ദ്വീപിലേക്ക് അയച്ചതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉദ്യാഗസ്ഥതര്‍ പറഞ്ഞു. ഇനിയും എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ കണക്ക് പുറത്ത് വിട്ടിട്ടില്ല.

2017 ലെ വംശഹത്യയെ തുടര്‍ന്ന് 900,000 റോഹിന്‍ഗ്യന്‍ മുസ്‌ലിംകളാണ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. ഭക്ഷണവും വെള്ളവും കിട്ടാതെ കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. നിലവില്‍ നിരവധി റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികല്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നുണ്ട്.


Next Story

RELATED STORIES

Share it