Latest News

ട്രംപിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു

അസുഖ ബാധിതനായി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം.

ട്രംപിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു
X

വാഷിങ്ടണ്‍: ട്രംപിന്റെ ഇളയ സഹോദരന്‍ റോബര്‍ട്ട് ട്രംപ് (71) അന്തരിച്ചു. അസുഖ ബാധിതനായി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്ക് ആശുപത്രിയില്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം സഹോദരനെ സന്ദര്‍ശിച്ചിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.

യുഎസിലെ പ്രശസ്തനായ ബിസിനസുകാരനും റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പറുമാണ് റോബര്‍ട്ട് ട്രംപ്. എഴുപത്തിനാലുകാരനായ ഡോണള്‍ഡ് ട്രംപുമായി റോബര്‍ട്ട് ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജൂണിലാണ് റോബര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

'എന്റെ സഹോദരന്‍ റോബര്‍ട്ട് ഇന്ന് രാത്രി അന്തരിച്ചുവെന്ന വിവരം വേദനയോടെയാണ് പങ്കുവയ്ക്കുന്നത്. അദ്ദേഹം എന്റെ സഹോദരന്‍ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയിരുന്നു. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും. അവന്റെ ഓര്‍മ്മ എന്റെ ഹൃദയത്തില്‍ എന്നെന്നും നിലനില്‍ക്കും. റോബര്‍ട്ട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക'- ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. വാള്‍ സ്ട്രീറ്റില്‍ കോര്‍പറേറ്റ് ഫിനാന്‍സില്‍ തൊഴില്‍ ആരംഭിച്ച് പിന്നീട് കുടുംബ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. ട്രംപ് ഓര്‍ഗനൈസേഷന്റെ തലപ്പത്തെ നിര്‍ണായക സാന്നിധ്യവുമായിരുന്നു. അക്കാലത്ത് കുടുംബത്തിലുള്ളവരെ വിശേഷിപ്പിക്കുമ്പോള്‍ 'നൈസ് ട്രംപ്' എന്നായിരുന്നു റോബര്‍ട്ട് അറിയപ്പെട്ടിരുന്നത്. റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ ഫ്രെഡ് ട്രംപിന്റെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവനായി 1948 ലായിരുന്നു ജനനം. ബ്‌ളെയ്ന്‍ ട്രംപാണ് ആദ്യഭാര്യ. 2007ല്‍ ബ്‌ളെയ്‌നില്‍ നിന്നു വിവാഹ മോചനം നേടിയ റോബര്‍ട്ട് 2020ല്‍ സുഹൃത്ത് ആന്‍ മേരിയെ വിവാഹം ചെയ്തു.

പ്രസിഡന്റ് ട്രംപിനേക്കാള്‍ രണ്ടു വയസ്സിന് കുറവുള്ള റോബര്‍ട്ട് ട്രംപ് ബിസിനസ് എക്‌സിക്യൂട്ടീവ്, റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ എന്നി മേഖലകളിലാണ് തന്റെ കരിയര്‍ കെട്ടിപ്പടുത്തത്.

Next Story

RELATED STORIES

Share it