Latest News

വിമാനയാത്രികനെ കൊള്ളയടിച്ച സംഭവം: കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി മുസ്ലിയാര്‍ വീട്ടില്‍ റഷീദാണ് പിടിയില്‍. കൊണ്ടോട്ടി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

വിമാനയാത്രികനെ കൊള്ളയടിച്ച സംഭവം: കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ പിടിയില്‍
X

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടികൊണ്ടു പോയി മര്‍ദിച്ച് കവര്‍ച്ച നടത്തിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഹൈവേയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒമ്പതംഗ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ പിടിയില്‍. പരപ്പനങ്ങാടി മുസ്ലിയാര്‍ വീട്ടില്‍ റഷീദാണ് പിടിയില്‍. കൊണ്ടോട്ടി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച ക്രൂയിസര്‍ വാഹനവും പിടിച്ചെടുത്തു. പിടിയിലായ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അന്ന് പുലര്‍ച്ചെ 4.30ന് കരിപൂരില്‍ വിമാനമിറങ്ങിയ പരാതിക്കാരന്‍ പുറത്തിറങ്ങി മറ്റൊരു യാത്രക്കാരനേയും കൂട്ടി ഓട്ടോയില്‍ ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹൈവേയില്‍ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലും ക്രൂയിസറിലും വന്ന സംഘം ഓട്ടോ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുളക് സ്‌പ്രേ നടത്തി പരാതിക്കാരനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് ഇയാളുടെ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡ് ഉപയോഗിച്ച് 30,000 രൂപയും വിദേശ കറന്‍സികളും കവര്‍ന്ന് കടലുണ്ടി പാലത്തിനു സമീപം കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം തേഞ്ഞിപ്പാലം ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

തുടര്‍ന്ന് 40ഓളം സിസിടിവി കാമറകള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹൈവേ കവര്‍ച്ചാ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി പരപ്പനങ്ങാടിയില്‍ വച്ച് പ്രതിയേയും വാഹനത്തേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി സിഐ എന്‍ ബി ഷൈജു, എസ്‌ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവര്‍ക്കു പുറമെ കൊണ്ടോട്ടി സ്‌റ്റേഷനിലെ പ്രശാന്ത്, പ്രമിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it