Latest News

റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം: റാഫ്

റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം: റാഫ്
X

മലപ്പുറ:. മഴ ശക്തിപ്പെട്ട് റോഡപകടസാധ്യത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹെവി വാഹനങ്ങളുടെ ഓട്ടസമയം പുനര്‍നിര്‍ണയിച്ച് കുറ്റമറ്റതാക്കണമെന്ന് റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം സംസ്ഥാന പ്രവര്‍ത്തക യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്‍പായി ടിപ്പറുകള്‍ അടക്കമുള്ള ഹെവി ചരക്ക് വാഹനങ്ങള്‍ രാവിലെ 8 മണി മുതല്‍ 10 മണി വരെയും വൈകിട്ട് 4 മണി മുതല്‍ 6 മണി വരെയും ഓട്ടം നിര്‍ത്തി വച്ച് നിയന്ത്രണമേര്‍പ്പെടുത്തണം.

നാഷണല്‍ ഹൈവേ വികസനത്തിന്റെ മറവില്‍ അപകട മേഖലകള്‍ കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന സൈന്‍ ബോര്‍ഡുകളും റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാലൈനുകളും അപ്രത്യക്ഷമായത് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ തുടര്‍ പരിപാടികള്‍ക്ക് മലപ്പുറത്ത് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. ജില്ലാ തലങ്ങളിലെ റോഡു സുരക്ഷാ അതോറിറ്റി കൗണ്‍സിലുകള്‍ ഇക്കാര്യത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും അഭ്യര്‍ത്ഥിച്ചു.

റാഫ് മുഖ്യ രക്ഷാധികാരി പാലോളി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം. അബ്ദു ഉദ്ഘാടനം ചെയ്തു.

Next Story

RELATED STORIES

Share it